ഡൽഹി: സംസ്ഥാനത്ത് മദ്രസകൾ ഇല്ലന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടെന്ന് ബാലാവകാശ കമ്മിഷൻ്റെ ആരോപണത്തിനെതിരെ സംസ്ഥാന സർക്കാർ. സർക്കാർ സഹായം നൽകുന്നില്ല എന്നും അതു കൊണ്ട് ബലാവകാശ കമ്മിഷൻ്റെ കത്ത് പ്രസക്തമല്ലെന്നുമുള്ള നിലപാടാണ് പിണറായി സർക്കാരിനുള്ളത്. ഇതോടെ ബാലാവകാശ കമ്മിഷൻ സ്വരം കടുപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാത്ത മദ്രസകളെ സഹായിക്കരുതെന്ന നിർദേശത്തെ എതിർക്കുന്നത് പ്രീണന രാഷ്ട്രീയക്കാരാണെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കനുംഗോ. ആയിരക്കണക്കിന് വിദ്യാർഥികളെ കണ്ട് പല അന്വേഷണങ്ങൾ നടത്തിയാണ് കമ്മിഷൻ ഈ തീരുമാനമെടുത്തതെന്നും കമ്മിഷൻ പറഞ്ഞു. മദ്രസകളിൽ മുസ്‌ലിംകളല്ലാത്ത വിദ്യാർഥികളും പോകുന്നുണ്ട്. ഹിന്ദുക്കളെ ഇസ്‌ലാം മതത്തെ കുറിച്ച് പഠിപ്പിക്കാൻ എന്തിനാണ് സർക്കാർ പണം ചെലവിടുന്നെതന്നും മദ്രസയുടെ പേരിൽ പണമുണ്ടാക്കലാണ് വഖഫ് ബോർഡുകൾ ചെയ്യുന്നതെന്നും കനുംഗോ ആരോപിച്ചു. കോടതിയിൽ പോയാൽ ആരുടെ വാദം ജയിക്കുമെന്ന് കാണാമെന്നും അദ്ദേഹം മുസ്‌ലിം ലീഗിന്റെ വാദത്തിന് മറുപടിയായി പറഞ്ഞു.
അതേസമയം, കേന്ദ്ര ബാലാവകാശ
കമ്മിഷൻ്റെ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഉത്തരവ് കേരളത്തെ ബാധിക്കില്ലെന്നും ഉത്തരേന്ത്യയെ ലക്ഷ്യമിട്ടുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സമസ്‌തയുടെ യുവജന വിഭാഗമായ എസ. വൈ.എസ് പറഞ്ഞു. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന മദ്രസകൾ പൂട്ടിക്കാമെന്നത് മോഹം മാത്രമെന്നായിരുന്നു പി.വി. അൻവറിന്റെ പ്രതികരണം. മദ്രസകളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബാലാവകാശ കമ്മീഷനല്ലെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.
നൂർബിന റഷീദും രംഗത്തെത്തി.
കേരളത്തിൽ മദ്രസാ ബോർഡുകൾ അടച്ചുപൂട്ടേണ്ട ആവശ്യമില്ല; കേന്ദ്രത്തിലെ നിർദ്ദേശങ്ങൾ ബാധകമല്ല
കേന്ദ്ര ബാലാവകാശ കമ്മീഷൻ പ്രസിദ്ധീകരിച്ച മദ്രസാ ബോർഡുകൾ പിരിച്ചുവിടണമെന്ന നിർദ്ദേശം കേരളത്തിൽ ബാധകമല്ലെന്ന് സംസ്ഥാനത്തെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കേരളത്തിൽ സർക്കാർ ധനസഹായം ലഭിക്കുന്ന മദ്രസകൾ ഇല്ലായ്മയാണ് ഇതിന് കാരണം.
സർക്കാരിന്റെ ശമ്പളം പ്രാപിച്ചും, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മദ്രസകൾ കേരളത്തിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.മദ്രസാ അധ്യാപകരുടെ ക്ഷേമനിധിയ്ക്ക് മാത്രമാണ് കേരളത്തിലെ നിലവിലെ സംവിധാനം. ഈ നിധിയിൽ പണമിടപ്പാക്കുന്നത് അധ്യാപകരുടെ പ്രതിമാസ സംഭാവനകളിൽ നിന്നാണ്, അതുപോലെ തന്നെ അതിന്റെ പലിശയും മതവിരുദ്ധമാണെന്നു പറഞ്ഞ് ഇവർ അത് നിക്ഷേപിക്കുന്നില്ല. കേരളത്തിൽ, മദ്രസകൾ പൊതു വിദ്യാഭ്യാസ സിസ്റ്റത്തിന്റെ ഭാഗമാണ്, എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിലും ബിഹാറിലും, മദ്രസകൾ വിദ്യാർത്ഥികൾക്കായി ഒരു പ്രധാന ശിക്ഷണ കേന്ദ്രമാണ്. അവിടെ 17 ലക്ഷം വിദ്യാർത്ഥികളോടുകൂടി 16,500 മദ്രസകൾ പ്രവർത്തിക്കുന്നുണ്ട്, അതിൽ 500 ബോർഡുകൾക്ക് മാത്രം സർക്കാർ ധനസഹായം ലഭിക്കുന്നു. മദ്രസകൾ അടച്ചുപൂട്ടാനുള്ള പ്രചാരണം ഉയരാൻ സാധ്യതയുണ്ടെങ്കിലും, ഇതിനോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ മുൻകരുതലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
Madrasa closure: Controversy between state government and Child Rights Commission.